10.11.2012

കണ്ണിമാങ്ങ കുത്തിച്ചതച്ചത്

“ചക്കയും മാങ്ങയും കൊണ്ടാറുമാസം,
അങ്ങനേമിങ്ങനേം ആറുമാസം”


കേരളത്തിലെ പഴയ ഭക്ഷണരീതിയേപറ്റി കുഞ്ഞുണ്ണിമാഷുടെ രസികൻ വരികളാണിത്. എത്ര സത്യം! കാലം മാറി, കഥമാറി. പക്ഷേ ഈ അടുക്കളത്തളത്തിൽ കഥ മാറുന്നില്ല...ചക്കയേയും മാങ്ങയേയും വരവേൽക്കാൻ അടുക്കളത്തളമിതാ ഒരുങ്ങിക്കഴിഞ്ഞു! തുടക്കം കണ്ണിമാങ്ങയിൽ ആവട്ടെ അല്ലേ..? മാവിൻ ചുവട്ടിൽ കൊഴിഞ്ഞുവീണുകിടക്കുന്ന കണ്ണിമാങ്ങ വെറുതേ കളയല്ലേ... പെറുക്കിയെടുക്കൂ....അതുകൊണ്ട് വളരെ ലളിതവും രുചികരവുമായ ഈ വിഭവമുണ്ടാക്കാം...

ആവശ്യമുള്ള സാധനങ്ങൾ:
കണ്ണിമാങ്ങ - ഒരു പിടി (പുളിയൻ, നാട്ടുമാവ്, മൂവാണ്ടൻ മുതലായവയുടെ കണ്ണിമാങ്ങയാണ് വേണ്ടത്. തൊലിക്ക് ചവർപ്പുള്ളതായ [ഉദാഹരണം- പ്രിയൂർ] മാങ്ങയുടേത് നല്ലതല്ല).

ചുവന്നുള്ളി - ഏകദേശം 8-10 എണ്ണം

മുളക് - 3-4 എണ്ണം

ഉപ്പ്, വെളിച്ചെണ്ണ - പാകത്തിന്

ഉണ്ടാക്കുന്ന വിധം :

കണ്ണിമാങ്ങകൾ കഴുകി, രണ്ടായി മുറിച്ച് ഉള്ളിലെ കുരു കളഞ്ഞെടുക്കുക. ഉള്ളി തൊലി കളഞ്ഞു വയ്ക്കുക. അതിനുശേഷം മാങ്ങയും ഉള്ളിയും മുളകും കൂടി പാകത്തിന് ഉപ്പും ചേർത്ത് അമ്മിയിൽ വച്ച് ചതച്ചെടുക്കുക. (മിക്സിയിലാണെങ്കിൽ ഒന്നു തിരിച്ചെടുത്താൽ മതി. അരഞ്ഞുപോകരുത്).
ചതച്ചെടുത്ത ചേരുവയിൽ ഒരുസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക. അത്രേയുള്ളൂ സംഗതി!

No comments:

Post a Comment