10.14.2012

സേമിയ ഉപ്പുമാവ്


ആവശ്യമുള്ള സാധനങ്ങള്‍ :
* എണ്ണ – കാല്‍കപ്പ്
* കടുക് – അരടീസ്പൂണ്‍

* ഉഴുന്നുപരിപ്പ് – മൂന്നു ടേബിള്‍ സ്പൂണ്‍
* കറിവേപ്പില – അല്‍പം
* സവാള അരിഞ്ഞത് – രണ്ടെണ്ണം വലുത്
* പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – നാലെണ്ണം
* തക്കാളി അരിഞ്ഞത് – രണ്ടെണ്ണം വലുത്
* തേങ്ങ ചിരവിയത് – ഒരു കപ്പ്
* വറുത്ത സേമിയ – രണ്ടു കപ്പ്
* തിളച്ച വെള്ളം – ഒരു കപ്പ്
* ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടേത്
* ഉപ്പ് – പാകത്തിന്
* മല്ലിയില അരിഞ്ഞത് – അല്‍പം
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും കറിവേപ്പിലയുമിട്ട് പൊട്ടിക്കുക. അതില്‍ സവാള, പച്ചമുളക്, തക്കാളി, തേങ്ങ എന്നിവ ചേര്‍ത്തു വഴറ്റുക. സേമിയയും ചേര്‍ക്കുക. മുകളില്‍ തിളച്ച വെള്ളം കുടയുക. ചെറുനാരങ്ങാ നീര്, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക. വെള്ളം വറ്റുന്നതു വരെ ചെറുതീയില്‍ വേവിക്കുക. മുകളില്‍ മല്ലിയില വിതറി അലങ്കരിച്ചശേഷം വിളമ്പുക.

No comments:

Post a Comment