ചേരുവകള്‍
മൈദ - 2 കപ്പ്
തൈര് - 2 ടീസ്പൂണ്‍
ഒരു മുട്ടയുടെ വെള്ള
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
2 കപ്പ് മൈദ, ഒരു മുട്ടയുടെ വെള്ള , 2 ടീസ്പൂണ്‍ തൈര്, ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ഒരുമിച്ചെടുത്ത് നന്നായി കുഴച്ച് മാവാക്കുക. കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഈ മാവ് വെച്ചിരിക്കണം. ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. മാവ് ഉരുളകളാക്കി കനം കുറച്ച് പരത്തി ചൂടായ എണ്ണയില്‍ ഇട്ട് ഓരോന്നായി വറത്തെടുക്കുക.
ബട്ടൂര തയ്യാര്‍. ബട്ടൂരയ്ക്ക് കറിയായ ചന്ന മസാല തയ്യാറാക്കുക എന്നതാണ് അടുത്ത ഘട്ടം.
-------------------------- -----------------
ചന്ന മസാല
ചേരുവകള്‍
വെള്ളക്കടല
കടുക്
പച്ചമുളക്
വെളുത്തുള്ളി
ഇഞ്ചി
സവാള
തക്കാളി
കറിവേപ്പില
മഞ്ഞള്‍പ്പൊടി
മുളക്പൊടി
മല്ലിപ്പൊടി
ഗരം മസാല
ചന്ന മസാല
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം
മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളക്കടല കുക്കറിലോ മറ്റോ ഇട്ട് വേവിച്ചെടുക്കണം. ശേഷമാണ് ചന്ന മസാല തയ്യാറാക്കുന്നത്. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോള്‍ അര ടീസ്പൂണ്‍ കടുക് ഇടുക. കടുക് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഒരു ടീസ്പൂണ്‍ പച്ചമുളക്, അര ടീസ്പൂണ്‍ ഇഞ്ചി, അര ടീസ്പൂണ്‍ വെളുത്തുള്ളി, മൂന്ന് ടീസ്പൂണ്‍ സവാള, രണ്ട് ടീസ്പൂണ്‍ തക്കാളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇനി മസാലകള്‍ ചേര്‍ക്കാം. അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളക്പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ ഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന വെള്ളക്കടലയും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം. നന്നായി വെന്ത ശേഷം ചന്ന മസാല ഒരു ടീസ്പൂണ്‍ ചേര്‍ക്കുക. തവി കൊണ്ട് കടല ചെറുതായി ഉടയ്ക്കണം. വെന്ത ശേഷം മല്ലിയിലയും കൂടി ചേര്‍ത്ത് ബട്ടൂരയ്ക്കൊപ്പം കഴിക്കുക.

--------------------------

No comments:
Post a Comment