സേമിയ നീളമുള്ളതാണെങ്കിൽ അതു പൊട്ടിച്ചെടുക്കുക. എന്നിട്ട് പായസത്തിനു വറക്കുന്നതുപോലെ നന്നായി ചുവപ്പിച്ച് വറക്കുക. നിങ്ങളുടെ പാകം പോലെ മതീട്ടോ.
കാരറ്റ്
ഇഞ്ചി,
പച്ചമുളക്,
സേമിയ,
വലിയ ഉള്ളി/സവാള
കറിവേപ്പില
ചുവന്ന മുളക്
ഉപ്പ്
വെള്ളം
നിലക്കടല
വെളിച്ചെണ്ണ
തേങ്ങ
മല്ലിയില
ഇവയൊക്കെ വേണം.
കാരറ്റും, ഇഞ്ചിയും, പച്ചമുളകും, വലിയ ഉള്ളിയും മുറിച്ചെടുക്കുക. ചെറുതായിട്ട്. എന്നിട്ട്, ഉഴുന്നും, കടുകും, മുളകും, ഒക്കെ വറത്ത്, ആദ്യം നിലക്കടല ഇടുക. നിലക്കടല കരിയരുത്. . പെട്ടെന്നുതന്നെ അതിലേക്ക് കാരറ്റ്, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില ഇവയൊക്കെ ഇട്ട്, വെന്താൽ/ മൊരിഞ്ഞാൽ വെള്ളമൊഴിക്കുക. സേമിയ എത്രയുണ്ടോ അതിന്റെ ഇരട്ടി. അതുമതി. ഉപ്പ് ആവശ്യത്തിനു ഇട്ടേക്കുക. വെള്ളം തിളച്ചോട്ടെ. അപ്പോൾ സേമിയ ഇട്ട് ഇളക്കിയിളക്കി വേവിച്ച് എടുക്കുക. എന്നിട്ട് തേങ്ങയും, ഉണ്ടെങ്കിൽ മല്ലിയില അരിഞ്ഞതും ചേർക്കുക. ചൂടോടെ ആവുമ്പോൾ വെള്ളം പോലെ ഉണ്ടാവും. പക്ഷെ ഒന്നിരുന്ന് പാകമാവുമ്പോൾ ശരിയായിക്കോളും

No comments:
Post a Comment