10.14.2012

അപ്പം (അരിപ്പൊടി ഉപയോഗിച്ചു)


അരിപ്പൊടി - 2CUP
വെള്ളം - 2 1/2 CUP
വേവിച്ച ചോറ് - 3/4 CUP

തേങ്ങാപാല്‍ - 1 1/2 CUP (thick)
ഉപ്പ് - 1/2 tsp
പഞ്ചസാര - 1 tbsp
യീസ്റ്റ് - 1 tbsp
ചെറു ചൂട് വെള്ളം -1/4 cup

ആദ്യം ചോറ് കുറച്ചു വെള്ളം ചീര്‍ത്ത് mixie ല്‍ അടിച്ചെടുക്കുക.
2 tsp അരിപ്പൊടി എടുത്തു 1/2 cup വെള്ളത്തില്‍ ചേര്‍ത്ത് അടുപ്പത്തു വെച്ച് കുറുക്കി എടുക്കുക.
(ഞങ്ങള്‍ ഇതിനെ കപ്പി കുറുക്കുക എന്നു പറയുന്നു)
ഒരു പാത്രത്തില്‍ അരിപ്പൊടി, വെള്ളം, യീസ്റ്റ് എന്നിവ യോജിപ്പിച്ചു വെക്കുക. ഇതിലേക്ക് കപ്പി കുറുക്കിയതും ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക.
ഈ മിശ്രിതത്തിലേക്ക് ചോറും ചേര്‍ക്കുക.
അധികം വെള്ളം പോലെ ആകാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരു രാത്രി പൊങ്ങാന്‍ ആയി വെക്കുക.
രാവിലെ എടുത്തു തേങ്ങാപാല്‍ ചേര്‍ത്ത് , ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി വെക്കാം
അര മണിക്കുറിനു ശേഷം ചൂടായി അപ്പം ചുട്ടു എടുക്കാ

അരിപ്പൊടി എന്നു ഉദ്ദേശിച്ചത് സാധാരണ ആയി നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന അപ്പം പൊടി and also വീട്ടില്‍ പൊടിപ്പിച്ചു വറുത്തു എടുക്കുന്ന അരിപ്പൊടി (പുട്ട്, ഇടിയപ്പം എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന

യീസ്റ്റ് ഉപയോഗിചെക്കുന്നത് instant yeast ആണ്. സാധാരണ യീസ്റ്റ് എങ്കില്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ശേഷം ഉപയോഗിക്കുക

No comments:

Post a Comment