10.11.2012

തക്കാളി ചട്ണി

ചേരുവകള്‍

തക്കാളി5


മുളകുപൊടി1 സ്പൂണ്‍

കടുക്1 സ്പൂണ്‍

ശര്ക്കൊരഒരു വെല്ലത്തിന്റെ കാല്‍ ഭാഗം

എണ്ണ

കറിവേപ്പില

തയ്യാറാക്കുന്നവിധം



തക്കാളി അരിഞ്ഞ് നല്ലപോലെ മിക്‌സിയില്‍ അടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിക്കുക. കറിവേപ്പിലയും ഇടുക. അരച്ചു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കു ചേര്ക്കു ക. മുളകുപൊടിയും പാകത്തിന് ഉപ്പും ചേര്ക്കാം . ശര്ക്കേരയും ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം.

മിശ്രതത്തിലെ വെള്ളം വറ്റി നല്ല ചുവന്ന നിറമാകുന്നതു വരെ ഇളക്കണമെന്നതു പ്രധാനം. വെള്ളം വറ്റി മിശ്രിതം കട്ടയാകുമ്പോള്‍ വാങ്ങി വയ്ക്കാം.
---------------------------------------------
തക്കാളി ചട്ണി

തക്കാളി :- രണ്ടോ മൂന്നോ ( ചെറുതായി അരിഞ്ഞത് )
സവാള :- ഒന്നു ( ചെറുതായി അരിഞ്ഞത് ) അല്ലെങ്കില്‍ ആറേഴു ചെറിയുള്ളി
കറിവേപ്പില :- ഒരു തണ്ട്
ഇഞ്ചി :- രണ്ടിന്ച്ചു വലിപ്പമുള്ള ഒരു കഷ്ണം ( ചെറുതായി അരിഞ്ഞത് )
പച്ച മുളക്‌ :- രണ്ടു ( ചെറുതായി അരിഞ്ഞത് )
എണ്ണ :- രണ്ടു സ്പൂണ്‍
ഉപ്പ്: - ആവശ്യത്തിനു

എണ്ണ ചൂടാക്കി തക്കാളി ഒഴികെയുള്ള ചേരുവകകള്‍ നന്നായി വാട്ടുക. അതിന് ശേഷം തക്കാളി ചേര്ത്ത് ‌ വാട്ടുക. തക്കാളി ഉടയുന്നതിനു മുന്പ് അടുപ്പില്‍ നിന്നും വാങ്ങുക. ഒന്നു തണുത്ത ശേഷം മിക്സിയില്‍ അരച്ചെടുക്കുക.
വേണമെങ്കില്‍ ഇതില്‍ കടുക് താളിച്ചു ചേര്ക്കാം

No comments:

Post a Comment