10.14.2012

റവ ഉപ്പുമാവ്‌



ആവശ്യമുള്ള സാധനങ്ങള്‍:
1. റവമാവ് - അര കിലോ
2. ഉഴുന്നുപരിപ്പ് - അര ഗ്ലാസ്
3. തേങ്ങാ - 1
4. വെളിച്ചെണ്ണ - അര ഗ്ലാസ്
5.കടുക് - രണ്ട് സ്പൂണ്‍
6. വറ്റല്‍ മുളക് - 6 എണ്ണം
7. കറിവേപ്പില - 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം:
റവ നന്നായി പാററി ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ കടുകുവറുത്ത് അതില്‍ ഉഴുന്നു പരിപ്പും ചെറുതാക്കിയ വറ്റള്‍ മുളകും കറിവേപ്പില കഷണങ്ങളും ഇട്ട് 4 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറുക്കുക. വറുത്തശേഷം 3 ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിയ്ക്കുക. വെള്ളം തിളച്ചശേഷം വറുത്തുവച്ചിരിക്കുന്ന റവയിട്ട് ഇളക്കി വേവിക്കുക. റവ വെന്തു വീര്‍ത്ത് കട്ടിയാകും. അപ്പോള്‍ തേങ്ങാചുരണ്ടിയത് ഇട്ട് വീണ്ടും നല്ലതുപോലെ ഇളക്കുക. ശേഷിച്ച എണ്ണയും ഒഴിച്ച് വീണ്ടും നന്നായി ഇളക്കി ഒന്നിനോടൊന്നു തൊടാത്ത രീതിയിലാകുമ്പോള്‍ പാത്രം ഇറക്കി വക്കുക. അണ്ടിപരിപ്പ്, മുന്തിരിങ്ങ ഇവ നെയ്യില്‍ വറുത്ത് ചേര്‍ക്കാം. തേങ്ങാചുരണ്ടിയത് ചേര്‍ക്കാതെയും റവ ഉപ്പുമാവ് ഉണ്ടാക്കാം.

No comments:

Post a Comment