10.14.2012

വെജ്ജി-നട്ടി ദോശ


ഗോതമ്പ് പൊടി - 1 /2 കപ്പ്‌
മുട്ട - 1

പാല്‍ - 1 /2 കപ്പ്‌
ഒലിവ് / വെജിറ്റബിള്‍ എണ്ണ - 2 tsp
ഉപ്പു - പാകത്തിന്

എല്ലാം കൂടി ചേര്‍ത്ത് കട്ടയില്ലാതെ കലക്കി 1 മണികൂര്‍ വയ്ക്കുക. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് കലക്കാം, കൂടി പോകാതെ ശ്രദ്ധിക്കണം.എന്തായാലും ദോശയുടെ പാകത്തിന് ആയിരിക്കണം.

ഫില്ലിങ്ങിന് വേണ്ടത്
ബേബി സ്പിനാച്/ലെറ്റ്യൂസ് (lettuce ) - 1 കപ്പ്‌, ചെറുതായി അരിഞ്ഞത്
സവാള - 1 കപ്പ്‌, "
മാമ്പഴം/പൈനാപ്പിള്‍ - 1 കപ്പ്‌ "
അണ്ടിപരിപ്പ് - 1 /2 കപ്പ്‌
കോണ്ഫ്ലേക്സ് (cornflakes ) - 1 കപ്പ്‌
വൈറ്റ് സോസ് - 1 കപ്പ്‌

ഒരു വലിയ ബൌളില്‍ വൈറ്റ് സോസ് ഒഴികെയുള്ള ചേരുവകള്‍ എല്ലാം നന്നായി മിക്സ്‌ ചെയ്തു വയ്ക്കണം.

ഇനി ദോശ ഉണ്ടാക്കി തുടങ്ങാം. ദോശ മറിച്ചിടുമ്പോള്‍, മറുഭാഗം വേവുന്ന സമയത്തിനുള്ളില്‍ തന്നെ ഫില്ലിംഗ് വയ്ക്കാം. ഒരു വശത്തായി മിക്സ്‌ ചെയ്ത ഫില്ലിംഗ് വയ്ക്കുക.അതിനു മുകളില്‍ വൈറ്റ് സോസ് 2 sp ഒഴിക്കുക. ഇനി പതിയെ ദോശ മടക്കാം. ചെറിയ ചൂട് കിട്ടുമ്പോള്‍ വൈറ്റ് സോസ് ചെറുതായി അലിഞ്ഞു ഇറങ്ങുന്നത് കാണാം. ചൂടോടെ കഴിച്ചാല്‍ സ്വാദ് ഏറും.
വളരെ പോഷക ഗുണമുള്ള ഒരു വിഭവമാണിത്. ദോശ മാവില്‍ ഗോതമ്പും,പാലും,മുട്ടയും ഉണ്ട്. പോരാത്തതിനു ഫില്ലിംഗ് ആയിട്ട് അണ്ടിപരിപ്പും, കോണ്ഫ്ലയ്ക്സും, മാമ്പഴവും ഒക്കെ കൂടി നല്ലൊരു വിഭവം തന്നെയാണിത്...........മധുരവും, പുളിയും, ഉപ്പും, എരിവും ഒക്കെ ചേര്‍ന്ന ഒരു നല്ല വിഭവം.

ഈ അളവില്‍ 4 - 5 ദോശ വരെ ഉണ്ടാക്കാവുന്നതാണ്

No comments:

Post a Comment