പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. . പച്ച കപ്പ പുഴുങ്ങിയതിന്റെ കൂടെ ബെസ്റ്റ് ആണിത്.
കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.
സാധനങ്ങള്‍
1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) കാന്തക്കാരി മുളക് - ആവശിയത്തിനു ( എരിയുടെ ആവശിയകത അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്
ഉണ്ടാക്കുന്ന വിധം
പണ്ടൊക്കെ വല്ല്യമ്മച്ചിമാര്‍ തടികൊണ്ടുള്ള അടപ്പുചട്ടിയില്‍ (അടച്ചൂറ്റി) വച്ചായിരുന്നു മരത്തവികൊണ്ട് ഈ ചമ്മന്തി ഉണ്ടാകിയിരുന്നത്. ഇപ്പോള്‍ അടപ്പുച്ചട്ടി (അടച്ചൂറ്റി) കണ്ടിട്ടുള്ളവര്‍ വിരളം ആണല്ലോ. അതിനാല്‍ നമുക്ക് ഒരു സ്റ്റീല്‍ പാത്രത്തില്‍ ഉള്ളിയും മുളകും എടുത്തു ഒരു തവികൊണ്ട് നന്നായി ഉടക്കാം. അതിലേക്കു കറിവേപ്പിലയും ആവശിയത്തിനു ഉപ്പും ചേര്‍ത്തു വീണ്ടും ഉടച്ച് വെളിച്ചെണ്ണ ചേര്‍ത്തു നന്നായി ഇളക്കുക. എരിവ് കൂടിയെങ്കില്‍ അല്‍പ്പം വാളന്‍പുളി ചേര്‍ത്ത് എരിവു നിയന്ത്രിക്കാം.
No comments:
Post a Comment