10.14.2012

ഗോതമ്പ് ബട്ടൂര


1. ഗോതമ്പുപൊടി രണ്ട് കപ്പ്
സോഡാപ്പൊടി കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് കാല്‍ ചെറിയ സ്പൂണ്‍
2. തൈര് ഒരു വലിയ സ്പൂണ്‍
മുട്ട ഒന്ന്
നെയ്യ് രണ്ട് വലിയ സ്പൂണ്‍

ഗോതമ്പു പൊടിയും സോഡാപ്പൊടിയും ഉപ്പും യോജിപ്പിച്ച് ഇടയുക. ബാക്കി ചേരുവകളെല്ലാം യഥാക്രമം ചേര്‍ത്തു നല്ല മയത്തില്‍ തേച്ചു കുഴയ്ക്കണം. ഈ ചേരുവ ഒരു പാത്രത്തിലാക്കി മൂടി വയ്ക്കണം. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് പൂരിയുടെ കനത്തില്‍ പരത്തി ചൂടായ എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment