10.11.2012

സ്‌പെഷ്യല്‍ മാങ്ങാ ചമ്മന്തി

ആവശ്യമായ സാധനങ്ങള്‍
തേങ്ങ : 1/2 മുറി
ഉണക്കമുളക്‌ : 5 എണ്ണം

വേപ്പില : 1 തണ്ട്‌
മാങ്ങ : പകുതി
ഇഞ്ചി : 1/2 കഷണം
വെളിച്ചെണ്ണ : ആവശ്യത്തിന്‌
കുരുമുളകുപൊടി : 1/4 ടീസ്‌പൂണ്‍
ഉപ്പ്‌ : ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
ഇഞ്ചി ചെറുതായി നുറുക്കിയെടുക്കുക. നാളികേരം ചിരകി ഇഞ്ചി, ഉണക്കമുളക്‌, വേപ്പില കുരുമുളകുപൊടി ഇവ എണ്ണയില്‍ നന്നായി മൂപ്പിച്ചെടുക്കുക. പിന്നീട്‌ പാകത്തിന്‌ ഉപ്പും ചെറുതായി നുറുക്കിയ മാങ്ങയും ചേര്‍ത്ത്‌ മയത്തില്‍ അരച്ചെടുക്കുക. മാങ്ങാചമ്മന്തി തയ്യാര്‍..

No comments:

Post a Comment