10.14.2012

റാഗി സേമിയ പുട്ട്


ചേരുവകള്‍

റാഗി സേമിയ -കാല്‍ കിലോ

തേങ്ങ ചിരകിയത് -പുട്ടിന് ആവശ്യമായത്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
അര ലിറ്റര്‍ പച്ചവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കലക്കുക [പുട്ടിന് ആവശ്യമായ ഉപ്പ് ഈ വെള്ളത്തില്‍ ഇടണം ].ഇതിലേക്ക് റാഗി സേമിയ ഇട്ടു ഒരു മിനിട്ട് വെക്കുക.ശേഷം ഒരു അരിപ്പയിലിട്ടു വെള്ളം വാര്‍ത്തി കളയുക.ഇത് തേങ്ങയും ചേര്‍ത്ത് പുട്ട് കുറ്റിയില്‍ ഇട്ടു ആവി വരുന്നത് വരെ വേവിക്കണം.ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment