10.14.2012

ബ്രഡ് ഉപ്പുമാവ്‌


1. ബ്രഡ് കഷണങ്ങള്‍ നാല്
2. സവാള ഉള്ളി ഒന്ന്
3. പച്ചമുളക് ഒന്ന്

4. മഞ്ഞള്‍ കാല്‍ സ്പൂണ്‍
5. ഉപ്പ് ആവശ്യത്തിന്
6. കടുക് അര സ്പൂണ്‍
7. കറിവേപ്പില രണ്ട്

ബ്രഡ് ചെറിയ കഷണങ്ങളായി മുറിക്കുക. ഉള്ളിയും ചെറുതായി അരിയുക. ചീനച്ചട്ടി അടുപ്പത്തു വെച്ച് ചൂടാകുമ്പോള്‍ അതില്‍ കടുക് ഇടുക. കടുക് പൊട്ടുമ്പോള്‍ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. പിന്നീട് ബ്രഡ് കഷണങ്ങള്‍ അതില്‍ ഇട്ട് ഉപ്പും മഞ്ഞളും ചേര്‍ക്കുക. കുറച്ചു വെള്ളം തിളപ്പിച്ച് നല്ലതുപോലെ ഇളക്കി ഒരു പ്ലേറ്റുകൊണ്ട് അടച്ചുവെക്കുക. ഏകദേശം മൂന്നു മിനുട്ട് ആകുമ്പോഴേക്കും ഉപ്പുമാവ് തയ്യാറാകും.

No comments:

Post a Comment