10.14.2012

ചിക്കന്‍പുട്ട്


കോഴിയിറച്ചി 650 ഗ്രാം
വെളുത്തുള്ളി അഞ്ച് അല്ലി
ഇഞ്ചി 50ഗ്രാം

പച്ചമുളക് ഏഴെണ്ണം
കറിവേപ്പില നാല്തണ്ട്
കുരുമുളക്‌പൊടി ഒരുടീസ്പൂണ്‍
ഉപ്പ് പാകത്തിന്

വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, കുരുമുളക്‌പൊടി എന്നിവ ഉപ്പ് ചേര്‍ത്ത് ചതച്ചെടുക്കുക. കഴുകിയെടുത്ത കോഴിയിറച്ചി അധികം എല്ലില്ലാതെ ചെറുതായരിയുക. ഇതില്‍ ഒരുനുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചതച്ചെടുത്ത ചേരുവകള്‍ കൂട്ടിയോജിപ്പിക്കുക. മുളങ്കുറ്റിയില്‍ പുട്ടിന് നിറക്കുന്നപോലെ ചേരുവകള്‍ നിറക്കുക. ഓരോ അടുക്കിലും തേങ്ങാപ്പൂള്‍ ഇടുക.മുക്കാല്‍ മണിക്കൂര്‍ വെന്താല്‍ ചിക്കന്‍പുട്ട് റെഡി. സാധാരണ പുട്ട് പോലെ കുറ്റിയില്‍നിന്ന് തള്ളിയെടുക്കാം. പുട്ട് മുളങ്കുറ്റിയില്‍ പിടിക്കാതിരിക്കാന്‍ ചേരുവകള്‍നിറയ്ക്കുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്താല്‍ മതി. അല്‍പം അരിപ്പൊടി കൂടി ചേര്‍ത്താല്‍ പുട്ട് പെട്ടെന്ന് പീസായി കിട്ടും.

കനലിലാണ് സാധാരണ ചിക്കന്‍പുട്ട് ചുട്ടെടുക്കുക. മുളങ്കുറ്റിയില്‍ നല്ല മണ്ണ് കുഴച്ചെടുത്ത് പൊതിഞ്ഞാണ് അടുപ്പില്‍ വെക്കാറ്. മണ്ണ് വിണ്ടുകീറുമ്പോള്‍ ചിക്കന്‍പുട്ടിന് വേവെത്തിയെന്ന് മനസ്സിലാക്കാം

No comments:

Post a Comment